കലാമാമാങ്കം പീ​ലി​വിടർത്തി
Tuesday, November 29, 2022 10:57 PM IST
ആ​ല​പ്പു​ഴ: ക​ല‌​യു​ടെ പീ​ലി​വി​ട​ർ​ത്തി മ​ത്സ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​വാ​ശി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​നു​ള്ള പോ​രാ​ട്ടം മു​റു​കി. 11 ഉ​പ​ജി​ല്ല​ക​ളി​ൽ ചേ​ർ​ത്ത​ല​യും തു​റ​വൂ​രു​മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലാ‌​യി ഇ​ന്ന​ല​ത്തെ പോ​യി​ന്‍റ് നി​ല‌​നു​സ​രി​ച്ച് മു​ന്നി​ൽ.
ഹ​രി​പ്പാ​ട്, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ല​ക​ളും കി​രീ​ട​ത്തി​നാ​യി തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. ചേ​ർ​ത്ത​ല 258 പോ​യി​ന്‍റു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​നി​ൽ​ക്കു​മ്പോ​ൾ തൊ​ട്ടു​പി​ന്നി​ലു​ള്ള മാ​വേ​ലി​ക്ക​ര 253 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. കാ​യം​കു​ളം 251 പോ​യി​ന്‍റ്, ഹ​രി​പ്പാ​ടി​ന് 250, ആ​ല​പ്പു​ഴ 247 എ​ന്നി​ങ്ങ​നെ‌ാ​ണ് തു​ട​ർ​ന്നു​ള്ള പോ​യി​ന്‍റു​നി​ല.
ഓ​രോ മ​ത്സ​ര ഫ​ല​ങ്ങ​ളും വ​രു​ന്ന​ത​നു​സ​രി​ച്ച് പോ​യി​ന്‍റുനി​ല മാ​റി​മ​റി​യു​ക​യാ​ണ്. മ​ത്സ​ര​ദി​ന​ങ്ങ​ൾ ര​ണ്ടു ദി​വ​സം കൂ​ടിയുള്ള​തി​നാ​ൽ മു​ന്നി​ലു​ള്ള​വ​രെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വാ​ശി​യോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ ജി​എ​ച്ച്എ​സ് കാ​യം​കു​ളം വി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ള​വും (61 പോ​യ‌ി​ന്‍റ്), ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സു​മാ​ണ് മു​ന്നി​ൽ. ചെ​ങ്ങ​ന്നൂ​ർ സ​ബ് ജി​ല്ല​യി​ലെ എ​ൻ​എ​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​റും ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ല​യി​ലെ ബ​ഥ​നി ബാ​ലി​കാ മ​ഠം ഹൈ​സ്കൂ​ൾ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യും ഹ​രി​പ്പാ​ട് ഗ​വ. ഗോ​ൾ​സ് എ​ച്ച്എ​സ്എ​സു​മാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ.
യു​പി ത​ല​ത്തി​ൽ കാ​യം​കു​ളം (56 പോ​യി​ന്‍റ്), ചേ​ർ​ത്ത​ല (52 പോ​യി​ന്‍റ്), തു​റ​വൂ​ർ (50 പോ​യി​ന്‍റ്), മാ​വേ​ലി​ക്ക​ര (47 പോ​യി​ന്‍റ്), ആ​ല​പ്പു​ഴ (45) തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ അ​ഞ്ചി​ലു​ള്ള​ത്. ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ഹ​രി​പ്പാ​ട് (113), കാ​യം​കു​ളം (111), ചേ​ർ​ത്ത​ല (96), ആ​ല​പ്പു​ഴ (94), മാ​വേ​ലി​ക്ക​ര (94) തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ൽ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ തു​റ​വൂ​ർ (114), ചെ​ങ്ങ​ന്നൂ​ർ (109), മാ​വേ​ലി​ക്ക​ര (106), ആ​ല​പ്പു​ഴ (103), ചേ​ർ​ത്ത​ല (99) എ​ന്നി​വ​യാ​ണ് ആ​ദ്യ അ​ഞ്ചി​ൽ.
ര​ണ്ടാം ദി​വ​സം വി​വി​ധ വേ​ദി​ക​ളി​ൽ പ​ദ്യം ചൊ​ല്ല​ൽ, ഗ​സ​ൽ, നാ​ട​കം, ചെ​ണ്ട, താ​യം​മ്പ​ക, വീ​ണ, കു​ച്ചി​പ്പു​ടി, ഭ​ര​ത​നാ​ട്യം.