പ്ലാ​സ്റ്റി​ക് മു​ക്ത ഗ്രാ​മം; വി​ജ​യ​വ​ഴി​യി​ല്‍ തൃ​ക്കു​ന്ന​പ്പു​ഴ
Wednesday, August 17, 2022 10:45 PM IST
ആ​ല​പ്പു​ഴ: പ്ലാ​സ്റ്റി​ക് മു​ക്ത​മാ​കാ​ന്‍ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യ ​വ​ഴി​യി​ല്‍. പ​ഞ്ചാ​യ​ത്തി​ലെ 6,804 വീ​ടു​ക​ളി​ല്‍നി​ന്നും 224 സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​മാ​യി 80 ട​ണ്ണോ​ളം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​മാ​യ ഐ​ആ​ര്‍​ടി​സി എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി.
മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് വീ​ടു​ക​ളി​ല്‍​നി​ന്ന് പ്ര​തി​മാ​സം 50 രൂ​പ​യും ക​ട​ക​ളി​ല്‍നി​ന്ന് 100 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.