സ്‌​നേ​ഹ​ഭ​വ​നി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Wednesday, August 17, 2022 10:45 PM IST
എ​ട​ത്വ: ആ​ന​പ്ര​മ്പാ​ല്‍ സ്‌​നേ​ഹ​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് എ​ട​ത്വ പോ​ലീ​സ് നേ​തൃ​ത്വം ന​ല്‍​കി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് പ​താ​ക ഉ​യ​ര്‍​ത്തി. അ​ന്തേ​വാ​സി​ക​ള്‍​ക്ക് സ്റ്റേ​ഷ​ന്‍ വ​ക​യാ​യി മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ന​ല്‍​കി. സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി തു​രു​ത്തേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ല്‍, ഗോ​പ​ന്‍, ഫാ. ​ജോ​ബ് വാ​ണി​യ​പു​ര​യ്ക്ക​ല്‍ വി​സി, പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ഴേ​മ​ഠം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ന്‍ വേ​ഴേ​ക്കാ​ട്, ത​ങ്ക​ച്ച​ന്‍ ഏ​ഴ​ര​യി​ല്‍, കൊ​ച്ചു​റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ച്ച ലൂ​ര്‍​ദ് മാ​താ സ്‌​കൂ​ളി​ല്‍ ഗ്രേ​സി​യ​സ് 2022

എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​വാ​ഗ​ത സം​ഗ​മ​വും ര​ക്ഷാ​ക​ര്‍​ത്തൃ സ​മ്മേ​ള​ന​വും ഗ്രേ​സി​യ​സ് നാ​ളെ ര​ണ്ടി​ന് ലൂ​ര്‍​ദ് മാ​താ ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​ന്നൂ​ര്‍ റീ​ജ​ണ​ല്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ശോ​ക് കു​മാ​ര്‍ വി.​കെ മു​ഖ്യപ്ര​ഭാ​ഷ​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും നി​ര്‍​വ​ഹി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍, ബി​ന്ദു തോ​മ​സ്, എ.​റ്റി. സെ​ബാ​സ്റ്റ്യ​ന്‍, സി​ല്‍​ജോ സി. ​ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.