ടി​ക്ക​റ്റ് വി​ല്‍​പ​ന തു​ട​ങ്ങി
Wednesday, August 17, 2022 10:45 PM IST
ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ നേ​രി​ട്ടു​ള്ള ടി​ക്ക​റ്റ് വി​ല്‍​പ​ന​യ്ക്കു തു​ട​ക്ക​മാ​യി. സ​ബ് ക​ള​ക്ട​ര്‍ ഓ​ഫീ​സി​ല്‍ എ.​എം. ആ​രി​ഫ് എം​പി വ്യ​വ​സാ​യി ഹാ​രി​സ് രാ​ജ​യ്ക്ക് ന​ല്‍​കി വി​ല്‍​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ഉ​നൈ​സ്, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കും എം​പി ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. ടൂ​റി​സ്റ്റ് ഗോ​ള്‍​ഡ് (3000 രൂ​പ), ടൂ​റി​സ്റ്റ് സി​ല്‍​വ​ര്‍ (2500 രൂ​പ), റോ​സ് കോ​ര്‍​ണ​ര്‍ (1000 രൂ​പ), വി​ക്ട​റി ലൈ​ന്‍ (500 രൂ​പ), ഓ​ള്‍ വ്യൂ (300 ​രൂ​പ), ലേ​ക് വ്യൂ (200 ​രൂ​പ), ലോ​ണ്‍ (100 രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക്. ഇ​ന്ന​ലെ മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യ്ക്ക് ല​ഭ്യ​മാ​യി​ട്ടു​ണ്ട്.
ജീ​നി, പേ​റ്റി​എം ഇ​ന്‍​സൈ​ഡ​ര്‍, സൗ​ത്ത് ഇന്ത്യന്‍ ബാ​ങ്ക് എ​ന്നി​വ​യു​ടെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ടി​ക്ക​റ്റ് വി​ല്‍​പ​ന​യു​ണ്ട്. ച​ട​ങ്ങി​ല്‍ സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, അ​ഭി​ലാ​ഷ്, ബി​നു ബേ​ബി, എ​സ്.​എം. ഇ​ഖ്ബാ​ല്‍, ജോ​ണി മു​ക്കം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​റ​ച്ചാ​ര്‍​ത്ത് മ​ത്സ​ര​ങ്ങ​ള്‍ 20ന്

​ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന "നി​റ​ച്ചാ​ര്‍​ത്ത്' മ​ത്സ​ര​ങ്ങ​ള്‍ 20ന് ​രാ​വി​ലെ 10.30ന് ​ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
ന​ഴ്സ​റി-​എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​ര​വു​മാ​ണ് ന​ട​ത്തു​ക. ക​ള​ര്‍ പെ​ന്‍​സി​ല്‍, ക്ര​യോ​ണ്‍, എ​ണ്ണ​ച്ചാ​യം, പേ​സ്റ്റ​ല്‍​സ്, ജ​ല​ച്ചാ​യം, പോ​സ്റ്റ​ര്‍ ക​ള​ര്‍ എ​ന്നി​ങ്ങ​നെ ഏ​തു മാ​ധ്യ​മ​വും ഉ​പ​യോ​ഗി​ക്കാം. ഫോ​ണ്‍: 0477-2251349.