ബീ​ച്ച്റ​ൺ വി​ളം​ബ​ര ജ​ല​ജാ​ഥ
Wednesday, August 17, 2022 10:43 PM IST
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേസി​നു മു​ന്നോ​ടി​യാ​യി അ​ത്‌​ല​റ്റി​ക്കോ ഡി ​ആ​ല​പ്പി സെ​പ്റ്റം​ബ​ർ മൂ​ന്നിന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ട​പ്പു​റ​ത്ത് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡ്യൂ​റോ ഫ്ല​ക്സ് ബീ​ച്ച് മാ​ര​ത്തൺ സം​ഘ​ടി​പ്പി​ക്കു​ന്നു.

നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് ക​മ്മി​റ്റി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബീ​ച്ച് റ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി വി​ളം​ബ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​നോ​യിം​ഗ് ക​യാ​ക്കിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ ജ​ലജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ആ​ല​പ്പു​ഴ കൊ​ത്തു​വാ​ൽ ചാ​വ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ പു​ന്ന​മ​ട സാ​യി സെ​ന്‍റ​റി​നു സ​മീ​പം അ​വ​സാ​നി​ച്ചു. പ​രി​പാ​ടി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ തു​ഴ ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു മു​ഖ്യാ​തി​ഥി​യാ​യി. കു​ര്യ​ൻ ജ​യിം​സ്, ദീ​പ​ക് ദി​നേ​ശ​ൻ, റെ​ജി കെ.​എ​സ്, ജോ​ഷി മോ​ൻ ടോ​ൺ​ബി.​റ്റി, സു​മേ​ഷ് ച​ന്ദ്ര​ദാ​സ്, രാ​ജേ​ഷ് ച​ക്ര​പാ​ണി, ജേ​ക്ക​ബ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.