ത്രി​വ​ർ​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി
Wednesday, August 17, 2022 10:43 PM IST
മ​ങ്കൊ​മ്പ്: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി കു​ട്ട​നാ​ട് മ​ണ്ഡ​ലം കമ്മിറ്റി ത്രി​വ​ർ​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. തെ​ക്ക് വ​ട​ക്ക് മേ​ഖ​ല​ക​ൾ തി​രി​ച്ച് ന​ട​ത്തി​യ യാ​ത്ര മ​ങ്കൊ​മ്പി​ൽ സ​മാ​പി​ച്ചു. തെ​ക്ക​ൻ മേ​ഖ​ല എ​ട​ത്വ കു​രി​ശ​ടി​യി​ൽ സു​ബൈ​ദാ​ർ തോ​മ​സ് മാ​ത്യു, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പു​തു​ക്ക​രി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി ആ​രം​ഭി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല യാ​ത്ര ഈ​ര പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് മു​ന്പിൽ പി.​ടി. തോമസ് പ​താ​ക ഉ​യ​ർ​ത്തി ആ​രം​ഭി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം നാ​ലി​ന് മ​ങ്കൊ​മ്പി​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ റോ​യ് മു​ട്ടാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ത്രിവി​ക്ര​മ​ൻ പി​ള്ള ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​മേ​ശ​ൻ പാ​ണ്ടി​ശേ​രി, ത​ക​ഴി പ​ഞ്ചാ​യ​ത്ത്‌ ക​ൺ​വീ​ന​ർ അ​ഡ്വ. പ്രി​യ​ൻ​കു​മാ​ർ, ജി​ല്ലാ വ​നി​താ ക​ൺ​വീ​ന​ർ ആ​ര്യ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്‌​ക​റി​യ മാ​ത്യു കു​ഴി​യ​മ്പാ​ക്ക​ൽ സ്വാ​ഗ​ത​വും പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ലാത​ല സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ​ച്ച- ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​വ​ടി എ​ഇ​ഒ സ​ന്തോ​ഷ്.​കെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി​ന്ദു തോ​മ​സ്, പ്ര​ധാ​ന അ​ധ്യാ​പി​ക മോ​ളി​ക്കു​ട്ടി ജോ​സ​ഫ്, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് റ്റി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജി​ജോ​മോ​ന്‍.​ജെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.