കാ​ന്‍​സ​ര്‍ രോ​ഗ ക്യാ​മ്പി​നു പേ​രി​ടാം
Wednesday, August 17, 2022 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രോ​ഗ്യവ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പി​നു പേ​രു നി​ര്‍​ദേ​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം. കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന സ്ത​നാ​ര്‍​ബു​ദ ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍, തൈ​റോ​യ്ഡ് കാ​ന്‍​സ​ര്‍ എ​ന്നി​വ പ്രാ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്.
ഒ​രാ​ള്‍​ക്ക് മൂ​ന്നു പേ​രു​ക​ള്‍ വ​രെ നി​ര്‍​ദേ​ശി​ക്കാം. നി​ര്‍​ദേ​ശി​ക്കു​ന്ന പേ​രു​ക​ള്‍ അ​യ​യ്ക്കു​ന്ന വ്യ​ക്തി​യു​ടെ പൂ​ര്‍​ണ മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം competitio nsdmohalpy @gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്കോ 9778338019 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​രി​ലേ​ക്കോ അ​യ​യ്ക്കാം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ എ​ന്‍​ട്രി​ക​ള്‍ സ്വീ​ക​രി​ക്കും.

ക​ട​ലോ​രന​ട​ത്തം
ഇ​ന്ന്

ആ​ല​പ്പു​ഴ: ക​ട​ലും തീ​ര​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​ര തീ​രം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബീ​ച്ചി​ല്‍ ക​ട​ലോ​ര ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും.
ചേ​ര്‍​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.