വി​ജ​യ​ഗാ​ഥ​യു​മാ​യി ജൈ​വ​ചെ​ത്തി
Wednesday, August 17, 2022 10:42 PM IST
മാ​ത്തു​ക്കു​ട്ടി ടി. ​കൂ​ട്ടു​മ്മേ​ൽ

കൃ​ഷി ചെ​യ്യാ​ൻ ആ​ഗ്ര​ഹ​വും മ​ന​സു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും കൃ​ഷി ചെ​യ്യാ​മെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ജൈ​വ ചെ​ത്തി​യെ​ന്ന കാ​ർ​ഷി​ക കൂ​ട്ടാ​യ്മ. ആ​ല​പ്പു​ഴ​യു​ടെ തീ​ര​ദേ​ശ​മാ​യ ചെ​ത്തി​യി​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ചേ​ർ​ന്നുള്ള കാ​ർ​ഷി​ക സം​ഘ​മാ​ണി​ത്.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി വി​ള​യി​ച്ചെ​ടു​ക്കു​ക​യാ​ണ് ഈ ​സം​ഘം. പ​ച്ച​ക്ക​റി​ക​ൾ​ക്കൊപ്പം പൂ​ക്ക​ളും ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​യു​ന്നു. നാ​നാ​തു​റ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​രാ​ണ് ഈ ​കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യ്ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് നാ​ട്ടു​കാ​രി​ൽ​നി​ന്നും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്.

മൂ​ന്നാംഘ​ട്ട വി​ള​വെ​ടു​പ്പി​ന്

ചെ​ത്തി​യി​ലെ കാ​റ്റാ​ടി​ക്ക​വ​ല​യ്ക്കു കി​ഴ​ക്കു​വ​ശ​ത്തു​ള്ള 60 സെ​ന്‍റാണ് കൃ​ഷി​യി​ടം. 2021 ജൂ​ലൈ 21ന് ​കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് പീ​ച്ചി​ൽതൈ ​ന​ട്ടു​കൊ​ണ്ടാ​ണ് ഇ​വ​രു​ടെ സം​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ ലാ​ഭ​ക​ര​മാ​യി വി​ള​വെ​ടു​ത്ത ജൈ​വ​ചെ​ത്തി ഇ​പ്പോ​ൾ ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് മൂ​ന്നാം ഘ​ട്ട വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഒ​രു വ​ർ​ഷം ര​ണ്ടു​ഘ​ട്ട​മാ​ണ് വി​ള​വെ​ടു​പ്പ്.
ഒ​രു​മ​യോ​ടെ തോ​ട്ട​ത്തി​ൽ

ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ സ​മ​യം സൗ​ക​ര്യ​മ​നു​സ​രി​ച്ച് ക്ര​മ​പ്പെ​ടു​ത്തി​യാ​ണ് ഇ​വി​ടെ പ​ണി​ചെ​യ്യാ​നി​റ​ങ്ങു​ന്ന​ത്. രാ​വി​ലെ 6.20ന് ​കൃ​ഷി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ 7.30 വ​രെ അ​ധ്വാ​നി​ക്കും. ചി​ല​ർ ഉ​ച്ച​ക​ഴി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ൽ പ​രി​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങും.

ജൈ​വ​പ​ച്ച​ക്ക​റി

നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ മാ​നി​ക്കു​ന്ന ഇ​വ​ർ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ രാ​സ​വ​ള​ങ്ങ​ളോ മാ​ര​ക​മാ​യ കീ​ട​നാ​ശി​നി​ക​ളോ ക​യ​റ്റാ​റി​ല്ല. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള വ​ള​ങ്ങ​ളും കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ബി​വേ​റി​യ പോ​ലു​ള്ള സൂ​ക്ഷ്മാ​ണുക്ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് ത​ന്നെ ജൈ​വ​ചെ​ത്തി​ക്ക് മെ​ച്ച​പ്പെ​ട്ട ആ​ദാ​യം ഉ​ണ്ടാ​ക്കാ​നാ​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ണ്ട, പ​ട​വ​ലം, പീ​ച്ചി​ൽ, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, കു​ക്കും​ബ​ർ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 80,000 രൂ​പ​യ്ക്കു മു​ക​ളി​ൽ വി​റ്റു​വ​ര​വ് നേ​ടാ​ൻ കൂ​ട്ടാ​യ്മ​യ്ക്കാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​റ്റു​വ​ര​വ് 95,000 രൂ​പ​യി​ലേ​ക്കെ​ത്തി.
ഇ​ത്ത​വ​ണ പൂ​ക്ക​ളും

ജൈ​വ​ചെ​ത്തി​യു​ടെ കാ​ർ​ഷി​ക സം​രം​ഭം മൂ​ന്നാം ഘ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കേ ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​ക്കൊ​പ്പം ബ​ന്തി​പ്പൂ​വും വി​ള​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. അ​ഞ്ചു ത​ട​ങ്ങ​ളി​ലാ​യി​യാ​ണ് ബ​ന്തി കൃ​ഷി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ വെ​ണ്ട, പ​ട​വ​ലം, പീ​ച്ചി​ൽ, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, കു​ക്കും​ബ​ർ എ​ന്നി​വ​യും കൃ​ഷി​യി​ലു​ണ്ട്.

പു​റ​ത്തു​നി​ന്നു​വ​രു​ന്ന ബ​ന്തിപ്പൂ​ക്ക​ളെ​ക്കാ​ൾ വ​ലു​പ്പ​മു​ള്ള പൂ​ക്ക​ളാ​യി​ട്ടും ഇ​തി​നു വേ​ണ്ട വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സം​ഘ​ത്തി​ന്‍റെ പ​രാ​തി. കി​ലോ​യ്ക്ക് 60 രൂ​പ​യ്ക്കാ​ണ് പൂ​ക്ക​ൾ ക​ട​യി​ലെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തേ പൂ​ക്ക​ൾ ക​ട​ക്കാ​ർ 120 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കു കി​ട്ടു​ന്ന വി​ല ഉ​യ​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് സം​ഘം പ​റ​യു​ന്ന​ത്.

പി​ന്തു​ണ​യു​മാ​യി
കൃ​ഷി ഓ​ഫീ​സ​ർ

മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി ഓ​ഫീ​സ​ർ അ​ശ്വ​തി ഇ​വ​ർ​ക്കു വ​ലി​യ സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു സം​ശ​യ​ങ്ങ​ൾ​ക്കു​മാ​യി ഇ​വ​രെ എ​പ്പോ​ൾ വി​ളി​ച്ചാ​ലും നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ല്കാ​ൻ സ​ന്ന​ദ്ധ​യാ​ണെ​ന്നാ​ണ് ജൈ​വ​ചെ​ത്തി കൂ​ട്ടാ​യ്മ പ​റ​യു​ന്ന​ത്. ഇ​വ​ർ​ക്ക് കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തി​നും കൃ​ഷി ഓ​ഫീ​സ​ർ എ​ത്താ​റു​ണ്ട്. വ​ള്ളി​പ്പ​യ​ർ കൃ​ഷി​യെ അ​തിരൂ​ക്ഷ​മാ​യി പു​ഴു ആ​ക്ര​മി​ച്ച​പ്പോ​ൾ അ​തി​നെ​തി​രേ ചെ​യ്യേ​ണ്ട പ്ര​തി​വി​ധി നി​ർ​ദേ​ശി​ച്ച​തും ഈ ​ഓ​ഫീ​സ​റാ​ണ്.

കൃ​ഷി വീ​ടു​ക​ളി​ലേ​ക്കും

ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ സം​രം​ഭം നാ​ടു മു​ഴു​വ​ൻ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ജൈ​വ​ചെ​ത്തി​യു​ടെ അം​ഗ​ങ്ങ​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​പ്പോ​ൾ കൃ​ഷി വ്യാ​പി​ച്ചു. ഒ​ന്നി​ച്ചു​ള്ള കൃ​ഷി​ക്കൊ​പ്പം ഇ​വ​ർ സ്വ​ന്തം പു​ര​യി​ട​ത്തി​ൽ മ​ത്സ​രി​ച്ച് കൃ​ഷി ചെ​യ്യു​ക​യും വി​ള​വെ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.