ഡോ​ക്ട​റെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 16, 2022 11:21 PM IST
ചേ​ർ​ത്ത​ല: വീ​ടി​നു​ള്ളി​ൽ ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ​ർ​ജ​നും പൊ​ൻ​കു​ന്നം എ​രു​മ​ത്താ​ന​ത്ത് ഡോ​ണ്‍​വി​ല്ല​യി​ൽ ഡോ.​എം.​കെ. ഷാ​ജി (52) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​ത്ത​ല ബോ​യ്സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് കി​ഴ​ക്കു​വ​ശ​ത്തെ വീ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ചേ​ർ​ത്ത​ല​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ജി​യു​ടെ സ​ഹാ​യ​ത്തി​ന് ഒ​രു യു​വ​തി​യും മ​ക​ളും വ​രാ​റു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം ഇ​വ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്ത​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം എ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ല. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൻ​റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.