പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, August 16, 2022 10:49 PM IST
മ​ങ്കൊ​മ്പ്: ഇ​ട​പാ​ടു​കാ​രോ​ട് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​രോ​പി​ച്ചു കോ​ൺ​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ശാ​ഖ​യ്ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്കു കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ്ന്‍റ് സി.​വി. രാ​ജീ​വ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഫി​ൻ കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി. ​ഉ​ദ​യ​കു​മാ​ർ, വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, അ​നി​ൽ തൈ​വീ​ട​ൻ, ഉ​ദ​യ​കു​മാ​ർ ഗ്രീ​ൻ​വി​ല്ല , ജോ​ജോ കൂ​ത്ത​ശേ​രി​ൽ, എ​ത്സ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ
വി.​കെ. രാ​ജു നാ​ടി​ന് അ​ഭി​മാ​നം

ചേ​ർ​ത്ത​ല: വി​ശി​ഷ്ട സേ​വ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി.​കെ. രാ​ജു നാ​ടി​ന് അ​ഭി​മാ​ന​മാ​യി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് വേ​ലി​ക്ക​കം പ​രേ​ത​രാ​യ കു​ഞ്ഞ​ന്‍റെ​യും ഗൗ​രി​യു​ടെ​യും മ​ക​നാ​ണ് വി.​കെ. രാ​ജു. ജൂ​ലൈ 20 നാ​ണ് പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പിയാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഭാ​ര്യ എ​സ്.​ബി​ന്ദു നാ​ട്ടി​ക എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. അ​നാ​മി​ക രാ​ജു, അ​വ​ന്തി​ക രാ​ജു എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.