സ്വാ​ത​ന്ത്ര്യ ദി​ന​റാ​ലി​യി​ലെ കു​ഞ്ഞ​ൻ ഗാ​ന്ധി​ജി ശ്ര​ദ്ധേ​യ​നാ​യി
Tuesday, August 16, 2022 10:49 PM IST
മാ​ന്നാ​ർ: മ​ഹാ​ത്മ​ജി​യു​ടെ വേ​ഷ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത കു​ഞ്ഞ​ൻ ഗാ​ന്ധി ശ്ര​ദ്ധേ​യ​നാ​യി യു.​കെ.​ജി വി​ദ്യാ​ർ​ത്ഥി മു​കി​ൽ ആ​ണ് ഗാ​ന്ധി വേ​ഷ​ത്തി​ൽ കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന​ത്. മൊ​ട്ട​യ​ടി​ച്ച് വ​ടി​യും ക​ണ്ണ​ട​യും മു​ണ്ടു​മൊ​ക്കെ​ചു​റ്റി ഭാ​ര​താം​ബ​യോ​ടൊ​പ്പം നി​ഷ്ക്ക​ള​ങ്ക മു​ഖ​ഭാ​വ​ത്തോ​ടെ ന​ട​ന്നു നീ​ങ്ങി​യ ഗാ​ന്ധി​ജി​യാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം.
മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ഊ​ട്ടു​പ​റ​മ്പ് സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​യി​ലാ​യി​രു​ന്നു യു​കെ​ജി വി​ദ്യാ​ർ​ത്ഥി മു​കി​ൽ ജെ. ​ച​ന്ദ്ര​ന്‍റെ മ​ഹാ​ത്മ​ജി​യി​ലേ​ക്കു​ള്ള വേ​ഷ​പ്പ​ക​ർ​ച്ച. ഇ​തി​നാ​യി ത​ല​മു​ണ്ഡ​നം ചെ​യ്യാ​നും മു​കി​ൽ ത​യ്യാ​റാ​യി. ചെ​ന്നി​ത്ത​ല ച​ന്ദ്ര​നി​ല​യ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​തേ​ഷ് സി.​ നാ​യ​രു​ടെ​യും ച​ന്ദ്ര​ലേ​ഖ​യു​ടെ​യും മ​ക​നാ​ണ് മു​കി​ൽ. മാ​വേ​ലി​ക്ക​ര വി​ദ്യാ​ധി​രാ​ജ സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി മി​ഴി ജെ.​നാ​യ​ർ സ​ഹോ​ദ​രി​യാ​ണ്.