സ്വാ​ത​ന്ത്ര്യദി​ന​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ചു​വ​ർ ചി​ത്ര​വു​മാ​യി സാ​ജ​ൻ
Tuesday, August 16, 2022 10:49 PM IST
മാ​ന്നാ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗാ​ന്ധി​ജി​യെ കൂ​ടു​ത​ൽ അ​റി​യാ​ൻ ചു​വ​ർ ചി​ത്രം ഒ​രു​ക്കി സാ​ജ​ൻ കെ. ​വ​ർ​ഗീ​സ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സാ​ജ​ൻ ചി​ത്ര​ര​ച​ന​ക്കാ​യി സ്‌​കൂ​ളി​ലെ​ത്തി​യ​ത്. നാ​യ​ർ​സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​മ​നോ​ജ് ആ​ണ് ഇ​ങ്ങ​നൊ​രു ആ​ശ​യം സാ​ജ​ന് പ​ക​ർ​ന്നു ന​ൽ​കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​ര​ഥ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ സ്ഥി​ര​മാ​യി കാ​ണു​മ്പോ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും രാ​ജ്യ സ്നേ​ഹ​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ കു​ട്ടം​പേ​രൂ​ർ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​പി വ​ർ​ഗീ​സി​ന്‍റെ​യും അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​യ സാ​ജ​ൻ കെ. ​വ​ർ​ഗീ​സ് ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ മോ​ഡേ​ൺ ഫൈ​ൻ ആ​ർ​ട്സി​ൽ നി​ന്നു​മാ​ണ് ചി​ത്ര​ര​ച​ന പ​ഠി​ച്ചി​റ​ങ്ങി​യ​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി മാ​ന്നാ​റി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും സൈ​ൻ​ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും മ​റ്റും വ​ര​ച്ചി​രു​ന്ന സാ​ജ​ന്‍റെ ചി​ത്ര​ര​ച​നാ​വൈ​ഭ​വം ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളു​ടെ അ​ൾ​ത്താ​ര​ക​ളെ​യും തേ​ജ​സു​റ്റ​താ​ക്കു​ന്നു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​തി​നാ​ലോ​ളം സ്‌​കൂ​ളു​ക​ളു​ടെ ചു​വ​രു​ക​ളി​ൽ സാ​ജ​ന്‍റെ ചി​ത്ര​ങ്ങ​ൾ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ൾ വ​ള​രെ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന ഡൂ​ഡി​ൽ ആ​ർ​ട്ടി​ലും സാ​ജ​ൻ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കു​ന്നു. സം​ഗീ​ത​ത്തി​ൽ ത​ല്പ​ര​യാ​യ മൂ​ത്ത​മ​ക​ൾ നാ​യ​ർ സ​മാ​ജം സ്‌​കൂ​ൾ പ്ല​സ്‌​ടു വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ന്ന കെ.​സാ​ജ​ൻ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​മ്പോ​ൾ അ​ത് തീ​രു​ന്ന​തി​നു മു​മ്പാ​യി മു​ൻ രാ​ഷ്ട്ര​പ​തി അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ചി​ത്രം വ​ര​ച്ചു തീ​ർ​ത്ത് ഈ ​രം​ഗ​ത്തെ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ചി​ത്ര ര​ച​നാ വൈ​ഭ​വം ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി അ​ലീ​ന കെ. ​സാ​ജ​ന് പ​ക​ർ​ന്നു കി​ട്ടി​യി​ട്ടു​ണ്ട്. ബീ​ന​യാ​ണ് ഭാ​ര്യ.