ക​ന​ക​ക്കു​ന്നി​ൽ വീ​ടു​ക​ളി​ൽ റെ​യ്ഡ്; എം​ഡി​എം​എ പി​ടി​കൂ​ടി
Sunday, August 14, 2022 11:11 PM IST
ആ​ല​പ്പു​ഴ: സി​ന്ത​റ്റി​ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജാ​ഗ്ഷ​ൻ ന​ന്ദ​നം വീ​ട്ടി​ൽ അ​ജി​യു​ടെ മ​ക​ൻ ജി​ഷ്ണു (20), മു​തു​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​ല​ൻ (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ക​ന​ക​ക്കു​ന്ന് പോ​ലീ​സും സം​യു​ക്ത​മാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളെ
ല​ക്ഷ്യ​മി​ട്ടു
ജി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു ഗ്രാം ​എം​ഡി​എം​എ​യും അ​ല​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴു ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ, എ​ൽ​എ​സ്ഡി, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ എ​ത്തു​ന്നു​ണ്ടെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​നു പു​റ​ത്തു​പോ​യി​ട്ടു വ​ന്ന ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കാ​യം​കു​ളം, ഹ​രി​പ്പാ​ട് , ക​ന​ക​ക്കു​ന്ന് , ക​രി​ല​ക്കു​ള​ങ്ങ​ര എ​ന്നീ ഭാ​ഗ​ത്തു ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​ത്വ​ത്വ​ത്തി​ലു​ള്ള ക​ന​ക​ക്കു​ന്ന് സി​ഐ വി. ​ജ​യ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​രി​ല​ക്കു​ള​ങ്ങ​ര സി​ഐ വി. ​ജ​യ​കു​മാ​ർ, എ​സ്ഐ ഷാ​ബു​മോ​ൻ, ബൈ​ജു എ​ന്നി​വ​രും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ലെ എ​ഐ ഇ​ല്യാ​സ്, എ​എ​സ്ഐ സ​ന്തോ​ഷ്, ജാ​ക്സ​ൺ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​കൃ​ഷ്ണ​ൻ, ഷാ​ഫി, ര​തീ​ഷ്, അ​ന​സ് എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​സ​ത്തി​ൽ
മൂ​ന്നു​ത​വ​ണ
പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്ത​തി​ൽ ക​ർ​ണാ​ട​യി​ൽ​നി​ന്നു നേ​രി​ട്ടു വാ​ങ്ങി കാ​യം​കു​ളം, ക​ന​ക​ക്കു​ന്ന് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ഗ്രാ​മി​നു ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
ഇ​വ​ർ മാ​സ​ത്തി​ൽ ര​ണ്ടു മൂ​ന്നു ത​വ​ണ കേ​ര​ള​ത്തി​നു പു​റ​ത്തു​പോ​യി എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​മാ​യി ജി​ല്ലാ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ഇ​വ​രെ നി​രി​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​ൻ ഇ​വ​ർ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്ത​വ​രെ​യും ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. പ്ര​തി​ക​ളെ ഇ​ന്നു കാ​യം​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.