പ​താ​ക, ദീ​പ​ശി​ഖ പ്ര​യാ​ണ​ങ്ങ​ൾ​ക്ക് വ​ര​വേ​ല്പ്
Sunday, August 14, 2022 11:11 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ആ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ദീ​പ​ശി​ഖ, പ​താ​ക പ്ര​യാ​ണ​ങ്ങ​ൾ​ക്ക് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.

കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ നി​ന്ന് ദീ​പ​ശി​ഖ​യും മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ നി​ന്ന് തോ​മാ​ശ്ലീ​ഹ​യു​ടെ ഛായാ​ചി​ത്ര​വും പ​റ​വൂ​ർ കോ​ട്ട​ക്കാ​വ് പ​ള്ളി​യി​ൽ നി​ന്ന് പ​താ​ക​യും, പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്ന് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ഛായാ​ചി​ത്ര​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ഘോ​ഷ​പൂ​ർ​വം വ​ട​ക്കേ​അ​ങ്ങാ​ടി ക​വ​ല​യി​ൽ എ​ത്തി​ച്ചു. വൈ​ദി​ക​രും, ക​ന്യാ​സ്ത്രീ​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും ചേ​ർ​ന്ന് ദീ​പ​ശി​ഖ പ​താ​ക ജാ​ഥ​ക​ളെ സ്വീ​ക​രി​ച്ച് ദേ​വാ​ല​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു . വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി സ്ഥാ​പി​ച്ചു.

തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​താ രേ​ഖാ​ല​യം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പ​ള്ളി സ​ന്ദേ​ശം ന​ൽ​കി. ഇ​ന്നു രാ​വി​ലെ 9.30 ന് ​ജൂ​ബി​ലി തി​രി തെ​ളി​ക്ക​ൽ. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി സ​ന്ദേ​ശം ന​ൽ​കും. 10.45 ന് ​ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്ത​ൽ. 11 ന് ​പാ​രീ​ഷ് ഹാ​ളി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ.​ആ​ന്‍റോ ചേ​രാം​തു​രു​ത്തി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡ്വ. ജാ​ക്സ​ൺ മാ​ത്യു, സി.​ഇ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് ജു​ബി​ലി സ്മ​ര​ക മ​ന്ദി​ര ശി​ലാ​സ്ഥാ​പ​നം. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.