'ഗാ​ന്ധി സ്മൃ​തി' സം​ഘ​ടി​പ്പി​ച്ചു
Sunday, August 14, 2022 11:11 PM IST
മാ​ന്നാ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി 'ഗാ​ന്ധി സ്മൃ​തി' സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി സ്മാ​ര​ക മ​ണ്ഡ​പ​ത്തി​ന് സ​മീ​പം എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​ത​ത്തി​ൻ്റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കു​മാ​യി ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളു​യ​ർ​ത്തി യു​വ​ജ​ന​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​മു​ഖ ഗാ​ന്ധി​യ​ൻ കെ.​ആ​ർ.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ ബോ​ധി​നി സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ല്കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു.
എ​ൽ​ജെ​ഡി ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​പ്ര​സ​ന്ന​ൻ, യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ മൈ​നാ​ത്ത്, ജി​ല്ലാ വൈ​സ്- പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ആ​ല​ക്കോ​ട്, പി.​അ​ജേ​ഷ്, എം.​അ​ഖി​ൽ, ഗീ​തു മാ​ന്നാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.