കേ​ര​ള റോ​വിം​ഗ് ടീ​മി​ന് അ​നു​മോ​ദ​നം
Sunday, August 14, 2022 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​വി​ഷ്ണു നി​ർ​വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റി​യം​ഗം ടി. ​ജ​യ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​നു​ള്ള കേ​ര​ള റോ​വിം​ഗ് ടീ​മി​ന് അ​നു​മോ​ദ​നം ന​ൽ​കി. സെ​ക്ര​ട്ട​റി എ​ൻ. പ്ര​ദീ​പ് കു​മാ​ർ, ബി​നു കു​ര്യ​ൻ, ജ​സ്റ്റി​ൻ തോ​മ​സ്, പി.​കെ. രാ​ജി മോ​ൾ, ജെ​റോം, പ​ത്മാ​വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബോ​ധ​വ​ത്കര​ണ ക്ലാ​സ്

ഹ​രി​പ്പാ​ട്: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലും അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ മ​ഹാ​ദേ​വി​കാ​ട് ധ​ന്യാ ഓഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ.​എം. ആ​രി​ഫ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ക​ലാ​വ​ദി, ഡോ. ​പ്രി​യ​ദ​ർ​ശി​നി തു​ട​ങ്ങി​യ​വ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​റ്റ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ആ​ശാ​വ​ർ​ക്ക​ർ​മാ​രെ എം ​പി ആ​ദ​രി​ച്ചു.