മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ൽ സ്മാ​ർ​ട്ടാ​കാ​ൻ ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത്
Sunday, August 14, 2022 11:08 PM IST
ഹ​രി​പ്പാ​ട്: സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​നം എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി സ്മാ​ർ​ട്ടാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ടു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യ തു​ട​ർ പ​രി​ശീ​ല​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ക എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് ഹ​രി​ത മി​ത്രം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സം​വി​ധാ​നം രൂ​പീ​ക​രി​ച്ച​ത്.
ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി, കി​ല, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ പി​ൻ​തു​ണ​യോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും ശു​ചി​ത്വ മി​ഷ​നും കെ​ൽ​ട്രോ​ണും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന​മാ​ണ് ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച​ത്.
കെ​ൽ​ട്രോ​ൺ അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​വ​ൻ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ളു​ടെ തു​ട​ർ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ​ർ​വ്വേ, ക്യൂ.​ആ​ര്‍ കോ​ഡ് പ​തി​പ്പി​ക്ക​ൽ, സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ശ​ദ​മാ യ​പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ക്യൂ​ആ​ര്‍ കോ​ഡ് പ​തി​പ്പി​ക്കു​ക​യും ചെ​യ്യും.
തു​ട​ർ​ന്ന് ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​കും. പൊ​തു ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നും പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ക​ഴി​യും. ഈ ​മാ​സം​ത​ന്നെ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കും.