ത​ണ്ണീ​ർ​മു​ക്കം ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ല്‍ മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം
Sunday, August 14, 2022 11:08 PM IST
ചേ​ര്‍​ത്ത​ല: കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ണീ​ർ​മു​ക്കം ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ല്‍ മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം സ്ഥാ​പി​ച്ചു. ചേ​ർ​ത്ത​ല കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി സ്വ​സ്ഥ​വും സ്വ​കാ​ര്യ​വും ആ​യി കു​ഞ്ഞു​ങ്ങ​ളെ മു​ല​യൂ​ട്ടു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച കേന്ദ്രത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ൻ നി​ര്‍​വ​ഹി​ച്ചു.
ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ൻ​ഡ​ർ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ​സ് അ​ന​ന്ത​ൻ, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​തി​രാ​ജ്, ജൂ​ണി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ഞ്ജു, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ യൂ​ണി​റ്റ് ഹെ​ഡ് ആ​ന്‍റോ ട്വി​ങ്ക​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.