ബ​ജി​ക്ക​ട​യി​ലേ​ക്ക് വീ​ണ്ടും കാ​ർ ഇ​ടി​ച്ചുക​യ​റി അ​പ​ക​ടം; ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു
Sunday, August 14, 2022 11:08 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ കു​റ്റി​യി​ൽ​മു​ക്ക് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള ബ​ജി​ക്ക​ട​യി​ലേ​ക്കു വീ​ണ്ടും കാ​ർ ഇ​ടി​ച്ച് ക​യ​റി.
അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു മു​മ്പും ഇ​വി​ടെ കാ​ർ ഇ​ടി​ച്ച്ക​യ​റി അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. മാ​ന്നാ​ർ നാ​ഥ​ൻ​പ​റ​മ്പി​ൽ സി​യാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ​നൂ​ർ ബ​ജി​ക്ക​ട​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ചാ​യ കു​ടി​ക്കാ​ൻ ക​ട​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു സൈ​ക്കി​ളും ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന നെ​യിം​ബോ​ർ​ഡും പ​ല​ഹാ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ചി​ല്ല​ല​മാ​ര​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു വീ​ണു.
ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​പ്പെ​ട്ട ഇ​ര​മ​ത്തൂ​ർ ജ്യോ​തി​ഭ​വ​ന​ത്തി​ൽ ജ്യോ​തി​ല​ക്ഷ്മി​യു​ടെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പു​ലി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ബം​ഗ​ളു​രു​വി​ൽ നി​ന്നും വ​രു​മ്പോ​ഴാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബ​ജി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ​ത്.
രാ​ജ​പ്പ​ൻ, വി​ഷ​വ​ർ​ശ്ശേ​രി​ക്ക​ര കു​ന്നും​പു​റ​ത്ത് കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ പ​രു​മ​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.
മാ​ന്നാ​ർ പൊ​ലീ​സ്മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.