പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം
Sunday, August 14, 2022 11:08 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ൾ​ക്കും നൂ​റുശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ൾ​ക്കു​മു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ആ​ദ​ര​വ് 2022 സം​ഘ​ടി​പ്പി​ച്ചു. എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, എ​ൻ.​ വേ​ണു​ഗോ​പാ​ൽ, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഏ​ലി​ക്കു​ട്ടി ജോ​ൺ, ശോ​ഭാ ജോ​ഷി, ജി. ​ര​ഞ്ജി​ത്ത്, ലി​സി ടോ​മി, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ശാ മു​കേ​ഷ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ഏ​രി​യ ക​ൺ​വൻ​ഷ​ൻ

ആ​ല​പ്പു​ഴ: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ഏ​രി​യ ക​ൺ​വൻ​ഷ​ൻ കേ​ര​ള ബാ​ങ്ക് ആ​ല​പ്പു​ഴ മേ​ഖ​ലാ ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ മേ​ഖ​ല​യോ​ടു​ള്ള ക​ട​ന്നാ​ക്ര​മ​ണ​ത്തെ ചെ​റു​ക്ക, കേ​ര​ള ബാ​ങ്ക് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള കു​ടി​ശി​ക നി​ർ​മാർ​ജന പ​ദ്ധ​തി​യാ​യ ’മി​ഷ​ൻ 100 ഡെ​യ്സ്’ വി​ജ​യി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ ക​ൺ​വ​ൻ​ഷ​ൻ അം​ഗീ​ക​രി​ച്ചു.

ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു

അ​മ്പ​ല​പ്പു​ഴ: ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ല​യി​ലെ കെ​കെ കെഎം എ​ൽ​പി സ്കൂ​ൾ കോ​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ നാ​ട​ക ക​ള​രി​യു​ടെ ക​ളി​യ​ര​ങ്ങ് പ​രി​പാ​ടി​യു​ടെ ര​ണ്ടാ​മ​ത്തെ നാ​ട​ക​മാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ്ര​മേ​യ​മാ​ക്കി​ക്കൊ​ണ്ട് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​വും അ​ര​ങ്ങേ​റി.