മുപ്പത​ടി വ​ലിപ്പ​മു​ള്ള ദേ​ശീ​യ​പ​താ​ക ചിത്രീകരിച്ച് തങ്കി സെന്‍റ് ജോർജ് ഹൈസ്കൂൾ കുട്ടികൾ
Saturday, August 13, 2022 10:53 PM IST
ചേർ‍​ത്ത​ല: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ങ്കി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ 30 അ​ടി വ​ലി​പ്പ​മു​ള്ള ദേ​ശീ​യ​പ​താ​ക ചിത്രീ കരിച്ചു.

മ​ര​പ്പൊ​ടി​യി​ൽ ക​ള​ർ ചേ​ർ​ത്താ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. ദേ​ശ​സ്നേ​ഹം, അ​ഖ​ണ്ഡ​ത, സ്വാ​ത​ന്ത്യ സ​മ​ര സേ​നാ​നി​ക​ളോ​ടു​ള്ള ആ​ദ​ര​വ് എ​ന്നി​വ കു​ട്ടി​ക​ളി​ല്‍ വ​ള​ർ​ന്നു വ​രാ​ൻ ഈ ​ഉ​ദ്യ​മം സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പി​ക ടി.​എം ആ​നി​മോ​ൾ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രാ​യ ജെ​റോം ജോ​സ്, സി​നി​മോ​ൾ, റെ​ൽ​ഷ​ൻ, മോ​സ​സ്, ജോ​സ് സേ​വ്യ​ർ എന്നിവ​ർ നേ​തൃ​ത്വം ന​ൽ​കി.