തി​രു​വ​ല്ല അ​തി​രൂ​പ​ത ദ്വി​ദി​ന വൈ​ദി​ക സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Saturday, August 13, 2022 10:53 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ​മ്മേ​ള​നം 15, 16 തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ൽ ന​ട​ക്കും.

പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത്, ഫാ. ​ജോ​സ് തൈ​പ്പ​റ​മ്പി​ൽ, ഫാ. ​ഷാ​ജി ബ​ഹ​നാ​ൻ ചെ​റു​പാ​ല​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ​ക്ക് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ൽ പ്ര​സം​ഗി​ക്കും. ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

16നു ​രാ​വി​ലെ 6.30 ന് ​ഡോ. ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​പ്പി​സ്കോ​പ്പ​യും ജൂ​ബി​ലേ​റി​യ​ൻ​മാ​രും ചേ​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് റ​വ.​ഡോ. സ്റ്റാ​ൻ​ലി മാ​തി​ര​പ്പ​ള്ളി​ൽ "കേ​ര​ള സ​ഭ​യു​ടെ ന​വീ​ക​ര​ണം' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സെ​മി​നാ​ർ ന​യി​ക്കും. വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും ഉ​ച്ച​യ്ക്ക് 12നു ​കൂ​ടു​ന്ന യോ​ഗം അ​നു​മോ​ദി​ക്കും.

ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മ്മേ​ള​നം സ​മാ​പി​ക്കും.