മെ​ന്‍റ​ലി ച​ല​ഞ്ച​്ഡ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ ആ​ദ​രി​ക്കു​ം
Saturday, August 13, 2022 10:53 PM IST
എ​ട​ത്വ: ത​ല​വ​ടി ച​ര്‍​ച്ചാ​വേ​ദി ത​ല​വ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ വി​ജ​യി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മെ​ന്‍റ​ലി ച​ല​ഞ്ച​്ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വാ​ര്‍​ഡും. എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ ​പ്ല​സ് നേ​ടി​യ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും വെ​ള്ള​ത്തി​ല്‍ വീ​ണ ര​ണ്ടു​പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ത​ല​വ​ടി സി.​എ​സ്. ഷാ​ജി പ​രേ​ത്തോ​ടി​ന് ആ​ദ​ര​വും ത​ല​വ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ബ്ര​ഹാം ക​രി​മ്പി​ലി​ന് അ​നു​മോ​ദ​ന​വും ത​ല​വ​ടി പ​ന​യ​ന്നാ​ര്‍​കാ​വ് മു​ഖ്യ കാ​ര്യ​ദ​ര്‍​ശി ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ് പ​ട്ട​മ​ന​യ്ക്ക് ആ​ദ​ര​വും ന​ല്കു​ം.

നാളെ ഉച്ചകഴിഞ്ഞു ​മൂ​ന്നിന് പ​ന​യ​ന്നൂ​ര്‍​കാ​വ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ചാ​വേ​ദി പ്ര​സി​ഡ​ന്‍റ് പി.​വി. ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​വാ​ര്‍ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ണ്ട് ടി.​ടി. രാ​ജ​പ്പ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ അ​വാ​ര്‍​ഡ് ദാ​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ആ​ദ​ര​വു​ക​ള​ര്‍​പ്പി​ക്കും. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, മു​ഹ​മ​ദ് സാ​ലി, എം.​ജി. കൊ​ച്ചു​മോ​ന്‍, ആ​ര്‍. മോ​ഹ​ന​ന്‍, വി.​പി. മാ​ത്യു, കെ.​പി. കു​ഞ്ഞു​മോ​ന്‍, ച​ന്ദ്ര മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.