മ​ന്ത്രി പി. ​പ്ര​സാ​ദ് പ​താ​ക ഉ​യ​ര്‍​ത്തും
Saturday, August 13, 2022 10:53 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​കം ജി​ല്ല​യി​ല്‍ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​ല​പ്പു​ഴ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ആ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കൃഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്യും.

ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​റാ​ണ് പ​രേ​ഡ് ക​മാ​ന്‍​ഡ​ര്‍. പ​രേ​ഡി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​യ്ക്കു​ന്ന ക​ണ്ടി​ജ​ന്‍റുക​ള്‍​ക്ക് മ​ന്ത്രി ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും.