അ​വാ​ര്‍​ഡ് നല്കും
Saturday, August 13, 2022 10:50 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍(ടി​ആ​ര്‍​എ) അം​ഗ​ങ്ങ​ളി​ല്‍ 202122 വ​ര്‍​ഷം വി​ദ്യാ​ഭ്യാ​സ, കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ം. ടി​ആ​ര്‍​എ പ്രൈ​ഡ് അ​വാ​ര്‍​ഡും പ്രോ​ഗ്ര​സ് അ​വാ​ര്‍​ഡും സ​മ്മാ​നി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശ​ടി റോ​ഡ് ടി​ആ​ര്‍​എ 27 ആ​ല്‍​ഫ മു​ണ്ടു​ചി​റ​യി​ല്‍ ചേ​രു​ന്ന അ​വാ​ര്‍​ഡ് വി​ത​ര​ണ സ​മ്മേ​ള​ത്തി​ല്‍ മു​ഖ്യാ​തി​ഥി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ രാ​ജ് അ​വാ​ര്‍​ഡ് കൈ​മാ​റും. പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല്‍​ഫ എ​ന്‍​ട്ര​ന്‍​സ് അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​ക്ട​ര്‍ റോ​ജ​സ് ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ആ​ര്‍.​വി​നി​ത എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. സി.​എം. ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം.​ജെ. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍: ടി​ആ​ര്‍​എ പ്രൈ​ഡ് അ​വാ​ര്‍​ഡ് അ​ലീ​ന ഫി​ലോ വ​ര്‍​ഗീ​സ്, അ​നീ​റ്റ മ​രി​യ വ​ര്‍​ഗീ​സ്, സ​ജു ജോ​ണ്‍, റീ​വ അ​ന്ന മൈ​ക്കി​ള്‍, മേ​ഘ എം. ​ജോ​സ്, അ​ഡ്വ. ഡെ​ന്‍​സി തോ​മ​സ്, അ​ക്ഷ​ര​കൃ​ഷ്ണ. ടി​ആ​ര്‍​എ പ്രോ​ഗ്ര​സ് അ​വാ​ര്‍​ഡ് തോ​മ​സ് അ​ല​ക്സ്, അ​ലീ​ന ബി​ജു, ആ​ന്‍ തെ​രേ​സ ബോ​ബി.