റോ​ഡുപ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു; പൊ​ടിതി​ന്നു വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ
Saturday, August 13, 2022 10:50 PM IST
പൂ​ച്ചാ​ക്ക​ൽ: പൂ​ച്ചാ​ക്ക​ൽ മു​ത​ൽ അ​രൂ​ർ ദേ​ശീ​യ​പാ​ത വ​രെ​യു​ള്ള റോ​ഡ് യാ​ത്ര യാ​ത്ര​ക്കാ​ര്‍​ക്കു പേ​ടി​സ്വ​പ്ന​മാ​കു​ന്നു. ഇ​വി​ടെ റോ​ഡ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നാ​ല്‍ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ ക​ട​ക​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ പൊ​ടി തി​ന്നു രോ​ഗി​ക​ളാ​വു​ക​യാ​ണ്. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു മെ​റ്റ​ല്‍ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു​ണ്ട്.

മൂ​ന്നാം വ​ർ​ഷം

2019 ജൂ​ണി​ല്‍ തു​ട​ങ്ങി​യ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ഴും നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​തം വി​ത​ച്ചു പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. റോ​ഡി​ൽ പൊ​ടി നി​റ​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പ​നി, അ​ല​ർ​ജി, ചു​മ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളും പ​ല​രെ​യും അ​ല​ട്ടി​ത്തു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​രി​ത​പി​ക്കു​ന്നു.

യാ​ത്ര അ​സാ​ധ്യം

ഈ ​ഭാ​ഗ​ത്തെ റോ​ഡു​ക​ളി​ൽ ന​ടു​വൊ​ടി​ക്കും കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു മാ​സ​ങ്ങ​ൾ നീ​ളു​ന്നു. കു​ഴി വ​ള​ർ​ന്നു വ​ലു​താ​യി​ട്ടും എ​ന്നു മൂ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും തീ​രു​മാ​ന​മി​ല്ല. റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കാ​ൽ​ന​ട​ക്കാ​ർ​ക്കു പോ​ലും യാ​ത്ര അ​സാ​ധ്യ​മാ​യ​തോ​ടെ ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​ണ്ട്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ മെ​റ്റ​ൽ​പ്പൊ​ടി ഇ​ട്ടി​രു​ന്നെ​ങ്കി​ലും മ​ഴ​യ​ത്ത് അ​തെ​ല്ലാം ഒ​ലി​ച്ചു​പോ​യി. നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളും സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യു​ള്ള യാ​ത്ര​യാ​ണ് ഏ​റെ ദു​ഷ്ക​രം.