പള്ളിപ്പുറം പള്ളിയിൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ കി​രീ​ട പ്രാ​ർ​ഥന
Saturday, August 13, 2022 10:50 PM IST
പ​ള്ളി​പ്പു​റം: സെ​ന്‍റ് മേ​രീസ് പ​ള്ളി​യിൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു നേ​ർ​ച്ച​യാ​ണ് കി​രീ​ടം എ​ടു​ത്തു​വ​യ്ക്ക​ൽ.​സ്വ​ർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ....​എ​ന്ന പ്രാ​ർ​ഥന​യും ന​ന്മ നി​റ​ഞ്ഞ മ​റി​യ​മേ... എ​ന്ന പ്രാ​ർ​ഥന​യും ചൊ​ല്ലി​യാ​ൽ ഒ​രു ചെ​റുകി​രീ​ട​മാ​കും. ഗ്രി​ഞ്ഞോ​ൺ ഡി ​മോ​ൺ​ഫോ​ർ​ട്ട് എ​ന്ന വി​ശു​ദ്ധ​ൻവ​ഴി മാ​താ​വ് ന​മു​ക്ക് ന​ൽ​കി​യ വ​ള​രെ ശ​ക്തി​യേ​റി​യ​തും മാ​താ​വി​ന് വ​ള​രെ ഇ​ഷ്ട​മു​ള്ള​തു​മാ​യ പ്രാ​ർ​ഥന​യാ​ണ് ചെ​റുകി​രീ​ടം. ഹൃ​ദ​യ സം​ഘ​ർ​ഷ സ​മ​യ​ങ്ങ​ളി​ൽ, മ​ര​ണ​നേ​ര​ത്തെ ശ​ര​ണ​ക്കേ​ടി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കാ​ൻ, ന​ര​കാ​ഗ്നി​യി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കാ​ൻ, മ​ര​ണസ​മ​യ​ത്ത് സ്വ​ർ​ഗം ന​മു​ക്കാ​യി ക​വാ​ടം തു​റ​ക്കാ​ൻ, ജീ​വി​ത പ്ര​ശ്ന​ങ്ങ​ളി​ലും, പ്ര​ലോ​ഭ​ന​ങ്ങ​ളി​ലും പ്ര​ത്യാ​ശ​യോ​ടെ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കാ​ൻ ഈ ​നേ​ർ​ച്ച ന​മ്മെ സ​ഹാ​യി​ക്കു​ന്നു.

വേ​സ്പ​ര ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴു മ​ണി​ക്കു​ള്ള കു​ർ​ബാ​ന ദ​ർ​ശ​ന സ​മൂ​ഹ​ത്തി​നും 2023ലെ ​സ്ഥാ​ന​ക്കാ​ർ​ക്കും വേ​ണ്ടി​യാ​ണ്. തു​ട​ർ​ന്ന് 9.30 നും 11.30 നും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടിനും ദി​വ്യ​ബ​ലി​. വൈ​കു​ന്നേ​രം നാ​ലിന് ജ​പ​മാ​ല തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന: ഫാ.​ബെ​ന്നി ന​ല്‍​ക്ക​ര. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം വ​ഞ്ച​രി​പ്പ്, പ്ര​തി​ഷ്ഠി​ക്ക​ൽ, വേ​സ്പ​ര: ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​ക്ക​ൽ പ്ര​സം​ഗംഥ ഫാ.​റോ​യി ക​ണ്ണ​ൻചിറ സി​എം​ഐ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ക​പ്ല​ൻ വി​കാ​രി വാ​ഴ്ച​യും ആ​ശീ​ർ​വാ​ദ​വും. രാ​ത്രി ഒ​ന്പ​തിന് ദി​വ്യ​ബ​ലി ഇം​ഗ്ലീ​ഷി​ൽ.