കൈ​വി​ര​ലി​ൽ മോ​തി​രം കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി അ​ഗ്നി​ശ​മ​നസേ​ന
Saturday, August 13, 2022 10:50 PM IST
അ​മ്പ​ല​പ്പു​ഴ: കൈ​വി​ര​ലി​ൽ സ്റ്റീ​ൽ മോ​തി​രം കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥിക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ശ​മ​നസേ​ന. ത​ല​വ​ടി ഗ​വ. സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കാ​ക്കാ​ഴം കൊ​ല്ല​ംപറ​മ്പ് മാ​ഹീ​ന്‍റെ കൈ​വി​ര​ലി​ലാ​ണ് മോ​തി​രം കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​യ്ഡ്പോ​സ്റ്റ് പോ​ലീ​സി​ൽ നി​ന്നു ല​ഭി​ച്ച അ​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ത​ക​ഴി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സ്റ്റീ​ൽ മോ​തി​രം കൈ​വി​ര​ലി​ൽ നി​ന്ന് എ​ടു​ത്തുമാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സേ​വ​നം തേ​ടി​യ​ത്.

സേ​നാം​ഗ​ങ്ങ​ൾ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​ത്യാ​ഹി​ത​ത്തി​ലെ​ത്തി​യ​പ്പോ​ൾ കൈ വി​ര​ലി​ൽ സ്റ്റീ​ൽ മോ​തി​രം കു​ടു​ങ്ങി നീ​രു​വ​ന്ന് പൊ​ട്ടി ര​ക്തം വ​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. വി​ര​ലി​ൽ മു​റി​ഞ്ഞ ഭാ​ഗ​ത്ത് പാ​ക്കിം​ഗ് ക​ട​ത്തി​യ ശേ​ഷം മോ​തി​രം മു​റി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്.​സു​രേ​ഷ്, സേ​നാം​ഗ​ങ്ങ​ളാ​യ എ​ച്ച്. അ​ഭി​ലാ​ഷ്, സി.​അ​ൻ​വി​ൻ, സി. ​ശ്രീ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം മു​റി​ച്ചു​നീ​ക്കി​യ​ത്.