കാ​യം​കു​ളം സിഐ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് പോ​ലീ​സ് മെ​ഡ​ൽ
Saturday, August 13, 2022 10:45 PM IST
കാ​യം​കു​ളം: കാ​യം​കു​ളം സിഐ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് 2022 ലെ ​സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ. 2020 ജൂ​ണിലാണ് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചുമതലയേറ്റ​ത്. ക്ര​മസ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ള്ള കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ന്മ​യ​ത്തോ​ടു കൂ​ടി ഇ​ട​പെ​ട്ട് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കാ​ണ് അദ്ദേഹം വഹിക്കു​ന്ന​ത്.

കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ വെ​റ്റ മു​ജീ​ബ്, ജോ​മോ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട കൊ​ല​പാ​ത​ക കേ​സു​ക​ൾ, സാ​ധു പു​രം ജു​വ​ല​റി ക​വ​ർ​ച്ച, സ്പൈ​ഡ​ർ സു​നി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ തെ​ളി​യി​ച്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തിരുന്നു. കൊ​ല്ലം തേ​വ​ല​ക്ക​ര ഷാ​ഫി മ​ൻ​സി​ലി​ൽ യൂ​ന​സ് കു​ഞ്ഞ് സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി. ഭാ​ര്യ നി​ഷ (അ​ധ്യാ​പി​ക) മ​ക്ക​ൾ: ആ​ദി​ൽ മു​ബാ​റ​ക്ക്, എ​സി​ൻ ഹ​നാ​ൻ.