അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​തി​ൽ പൊ​ളി​ച്ചുമാ​റ്റാ​ൻ ഉ​ത്ത​ര​വ്
Friday, August 12, 2022 11:15 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​നും കോ​ട​തി സ​മു​ച്ച​യ​ത്തി​നും പി​ൻ​വ​ശ​ത്തു​ള്ള റോ​ഡി​നോ​ടു ചേ​ർ​ന്ന് അ​പ​ക​ട​ാവ​സ്ഥ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഭി​ഷ​ണി​യാ​യി നി​ലം​പ​തി​ക്കാ​റാ​യ കൂ​റ്റ​ൻ മ​തി​ൽ പൊ​ളി​ച്ചുനീ​ക്കാ​ൻ ഹ​രി​പ്പാ​ട് ജൂ​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എം.​ജി. രാ​കേ​ഷ് ഉ​ത്ത​ര​വി​ട്ടു. ന​ഗ​ര​സ​ഭ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് മ​തി​ൽ പൊ​ളി​ച്ചുമാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഡി​വൈ​എ​ഫ്ഐ ഹ​രി​പ്പാ​ട് മേ​ഖ​ല ജോ.​ സെ​ക്ര​ട്ട​റി ദീ​പു മ​ണ്ണാ​റ​ശാ​ല കാ​ർ​ത്തി​ക​പ്പ​ള്ളി ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി മു​ൻ​പാ​കെ കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സീ​ൽ​ദാ​രെ​യും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ​യും എ​തി​ർ ക​ക്ഷി​ക​ളാ​യി ചേ​ർ​ത്ത് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാണ് ​ന​ട​പ​ടി.