യു​വ​ദന്പതി ക​ൺ​വ​ൻ​ഷ​ൻ നാ​ളെ
Friday, August 12, 2022 11:14 PM IST
ച​മ്പ​ക്കു​ളം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​ത്യ​വേ​ദി-​ പി​തൃ​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ, എ​ട​ത്വ, ച​മ്പ​ക്കു​ളം, മു​ഹ​മ്മ, പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​ക​ളി​ലെ യു​വ​ദ​മ്പ​തി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​നും കി​ഡ്സ് ഫെ​സ്റ്റും നാ​ളെ ര​ണ്ടി​ന് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സിലിക്ക പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. സ​ഹാ​യ​ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റ​ാൾ ഫാ.​ ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ക​ൺ​വീ​ന​ർ റോ​യി ക​പ്പാ​ങ്ക​ൽ, ജോ​ജ​ൻ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക്ഷീരോത്പന്ന നിർമാണ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​നകേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 19 മു​ത​ല്‍ 30 വ​രെ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ ക്ലാ​സ് റൂം ​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ം. ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 135 രൂ​പ. ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന പ​രി​ശീ​ല​ന കേ​ന്ദ്രം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സു​ക​ള്‍, ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 17ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ര്‍ കാ​ര്‍​ഡ്, കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 8075028868, 9947775978.