11 തൂ​ക്കു​വി​ള​ക്കു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു
Friday, August 12, 2022 11:14 PM IST
ചേ​ര്‍​ത്ത​ല: വെ​റു​ങ്ങോ​ട്ട​യ്ക്ക​ല്‍​ഭാ​ഗം ഗു​രു​നാ​രാ​യ​ണ ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​നു​ചു​റ്റും തൂ​ക്കി​യി​ട്ടി​രു​ന്ന 11 ഓ​ടി​ന്‍റെ വി​ള​ക്കു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. സ​മീ​പ​മു​ള്ള ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സൈ​ക്കി​ളും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.
സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ല്‍ ര​ണ്ടു​പേ​രു​ടെ അ​വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വം അ​റി​ഞ്ഞ് ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ര​ണ്ടു​മാ​സം മു​മ്പാ​യി​രു​ന്നു പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി ക്ഷേ​ത്രം പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​നു​ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന തൂ​ക്കു​വി​ള​ക്കു​ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 1,40,000 രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി സൗ​ര​ഭ​ന്‍ പ​റ​ഞ്ഞു.
എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം അ​പ​ഹ​രി​ച്ചി​ട്ടി​ല്ല. കാ​ണി​ക്ക​വ​ഞ്ചി ച​ങ്ങ​ല​യി​ല്‍ കെ​ട്ടി താ​ഴി​ട്ടാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.