സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​കം ഹ​​ർ ഘ​​ർ തി​​രം​​ഗ പ്ര​​ചാ​​ര​​ണ​​വു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത
Friday, August 12, 2022 11:14 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ഭാ​​ഗ​​മാ​​യി വീ​​ടു​​ക​​ളി​​ൽ ദേ​​ശീ​​യ​​പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന ഹ​​ർ ഘ​​ർ തി​​രം​​ഗ പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം കേ​​ന്ദ്ര ​ഖാ​​ദി ക​​മ്മീ​​ഷ​​ൻ സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ സി.​​ജി. ആ​​ണ്ട​​വ​​രും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും ചേ​​ർ​​ന്നു നി​​ർ​​വ​​ഹി​​ച്ചു.
കേ​​ന്ദ്ര ഖാ​​ദി ക​​മ്മീ​​ഷ​​നോ​​ടും കേ​​ര​​ള ഖാ​​ദി ബോ​​ർ​​ഡി​​നോ​​ടും സ​​ഹ​​ക​​രി​​ച്ചാ​​ണ് ചാ​​സ്-​​ഖാ​​ദി​​യും അ​​തി​​രൂ​​പ​​ത കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റും പ്ര​​ചാ​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. ചാ​​സി​​ന്‍റെ മ​​ല്ല​​പ്പ​​ള്ളി, കു​​റു​​ന്പ​​നാ​​ടം, അ​​തി​​ര​​ന്പു​​ഴ, അ​​മ​​ല​​ഗി​​രി ഖാ​​ദി പ്രൊ​​ഡ​​ക്‌​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ൽ ത​​യാ​​റാ​​ക്കി​​യ ദേ​​ശീ​​യ​പ​​താ​​ക​​ക​​ൾ കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡ്, ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​പ്പ​​ടി, മ​​ല്ല​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​ൻ, പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ ഖാ​​ദി ഭ​​വ​​നു​​ക​​ൾ, സ്കൂ​​ളു​​ക​​ൾ, അ​​യ​​ൽ​​ക്കൂ​​ട്ട​​ങ്ങ​​ൾ, കു​​ടു​​ബ​​ശ്രീ എ​​ന്നി​​വ വ​​ഴി മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കും.
ച​​ങ്ങ​​നാ​​ശേി ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ന​​ട​​ന്ന ആ​​സാ​​ദി ക ​​അ​​മൃ​​ത് മ​​ഹോ​​ത്സ​​വം സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, ചാ​​സ്-​​ഖാ​​ദി ഡ​​യ​​റ​​ക്ട​​ർ ഫാ. ​ ​ജോ​​ർ​​ജ് പ​​ന​​ക്കേ​​ഴം, കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ്മ ഡ​​യ​​റ​​ക്ട​​ർ ഫാ. ​ ​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ഖാ​​ദി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ്, ബ്ര​​ദ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ പു​​റ​​വ​​ടി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.