ലോ​റി ഓ​ട്ടോ​യി​ലി​ടി​ച്ചു മൂ​ന്നു​ പേ​ർ​ക്കു പ​രി​ക്ക്
Friday, August 12, 2022 11:14 PM IST
അ​മ്പ​ല​പ്പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി മു​ന്നോ​ട്ടെ​ടു​ത്തു. പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ലോ​റി ഇ​തി​ൽ ഇ​ടി​ച്ച ശേ​ഷം ഓ​ട്ടോ റി​ക്ഷ​യി​ലി​ടി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ർ തോ​ട്ട​പ്പ​ള്ളി ദേ​വി ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (49), ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ കോ​മ​ളപു​രം സ്വ​ദേ​ശി​നി ല​ക്ഷ്മി (17), പു​ന്ന​പ്ര അ​ഖി​ല (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ദേ​ശീ​യപാ​ത​യി​ൽ കാ​ക്കാ​ഴം കാ​യി​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ പ​ക​ൽ 3.30 നാ​യി​രു​ന്നു അ​പ​ക​ടം. പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി പെ​ട്ടെന്ന് റോ​ഡി​ലേ​ക്ക് എ​ടു​ത്തു. ഈ ​സ​മ​യം തൊ​ട്ടു പി​ന്നാ​ലെ വ​ന്ന ലോ​റി ഇ​തി​ന്‍റെ പി​ന്നി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി ഓ​ട്ടോറി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.