ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് എ​സ്കവേ​റ്റ​ർ മ​റി​ഞ്ഞു
Friday, August 12, 2022 11:14 PM IST
അ​മ്പ​ല​പ്പു​ഴ: കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന എ​സ്ക​വേ​റ്റ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ർ​മാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ഴി​യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തിനാലും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തിനാലും വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. എ​സ്എ​ൻ​ഡി​പി യോ​ഗം പു​ന്ന​പ്ര കി​ഴ​ക്ക് 610-ാം ​ന​മ്പ​ർ ശാ​ഖാ വ​ക ഷോ​പ്പി​ംഗ് കോം​പ്ല​ക്‌​സ് പൊ​ളി​ച്ചു​മാ​റ്റാ​ൻ കൊ​ണ്ടു​വ​ന്ന കൂ​റ്റ​ൻ എ​സ്കവേ​റ്റ​റാ​ണ് മ​റി​ഞ്ഞ​ത്. കഴിഞ്ഞദിവസമാണ് സം​ഭ​വം.
കെ​ട്ടി​ടം പൊ​ളി​ച്ച​തി​നു​ശേ​ഷം എ​സ്കവേ​റ്റ​ർ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ തെ​ന്നി സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളാ​ണ് എ​സ്ക​വേ​റ്റ​ർ നി​യ​ന്ത്രി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.