പ​ത്തു പേ​ർ​ക്കു ക​ടി​യേ​റ്റു
Friday, August 12, 2022 11:14 PM IST
കാ​യം​കു​ളം: ന​ഗ​ര​ത്തി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യി. ഹോം​ഗാ​ർ​ഡ് ഉ​ൾ​പ്പെടെ പ​ത്തോ​ളം പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. കാ​യം​കു​ളം ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ൽ ഹോം ​ഗാ​ർ​ഡാ​യ എ​സ്. ര​ഘു വി​നാ​ണ് ക​ടി​യേ​റ്റ​ത്.
ക​ഴി​ഞ്ഞദി​വ​സം രാ​ത്രിയാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ഘു പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ൽ ര​ഘു​വി​ന്‍റെ ഇ​ട​തു​കാ​ലി​ന്‍റെ തു​ട​യി​ൽ ക​ടി​യേ​റ്റു. തു​ട​ർ​ന്ന് പോ​ലീ​സ് ജീ​പ്പി​ൽ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെനി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോള​ജി​ൽ എ​ത്തി​ച്ച് പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ന​ൽ​കി.
ഹോം​ഗാ​ർ​ഡ് ര​ഘു​വി​നു പു​റ​മേ പ​ത്തോ​ളം പേ​രെ​യാ​ണ് കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​യം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ം തള്ളൽ രൂ​ക്ഷ​മാ​യ​താ​ണ് തെ​രു​വ്നാ​യ്ക്ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.