നെ​ഹ്റു ട്രോ​ഫി; പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Friday, August 12, 2022 11:14 PM IST
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ഓ​ഫീ​സ് ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണതേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​മ്യ രാ​ജ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ കെ. ​നാ​സ​ര്‍, റോ​യ് പാ​ല​ത്ര, എ​ബി തോ​മ​സ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജി​ത്ത്, സെ​ക്ര​ട്ട​റി ടി.​കെ.​ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നെഹ്റുട്രോഫി: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വീ​ഡി​യോ മ​ത്സ​ര​ത്തി​നു പ​ബ്ലി​സി​റ്റി ക​മ്മി​റ്റി എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി ഒ​രു മി​നി​റ്റി​ല്‍ ക​വി​യാ​ത്ത എ​ച്ച്ഡി ക്വാ​ളി​റ്റി വീ​ഡി​യോ​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ആ​നി​മേ​ഷ​ന്‍ വീ​ഡി​യോ​ക​ളും പ​രി​ഗ​ണി​ക്കും. പ​ക​ര്‍​പ്പ​വ​കാ​ശ ലം​ഘ​ന​മി​ല്ലാ​ത്ത ദൃ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മേ വീ​ഡി​യോ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​വൂ. ഡി​വി​ഡി അ​ല്ലെ​ങ്കി​ന്‍ പെ​ന്‍ ഡ്രൈ​വി​ല്‍ 19 വ​രെ എ​ന്‍​ട്രി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന വീ​ഡി​യോ​യ്ക്ക് സ്വ​ര്‍​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കും. എ​ന്‍​ട്രി​ക​ള്‍ അ​യ​യ്ക്കു​ന്ന ക​വ​റി​ല്‍ '68-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള- പ്ര​മോ​ഷ​ന്‍ വീ​ഡി​യോ മ​ത്സ​രം എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​രാ​ള്‍​ക്ക് ഒ​രു എ​ന്‍​ട്രി​യേ സ​മ​ര്‍​പ്പി​ക്കാ​നാ​കൂ.
പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ എ​ന്നി​വ പ്ര​ത്യേ​കം പേ​പ്പ​റി​ല്‍ എ​ഴു​തി എ​ന്‍​ട്രി​ക്കൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. എ​ന്‍​ട്രി​ക​ള്‍ അ​യ​യ്‌​ക്കേ​ണ്ട വി​ലാ​സം- ക​ണ്‍​വീ​ന​ര്‍, നെ​ഹ്‌​റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ആ​ല​പ്പു​ഴ- 688001.