അ​ങ്ക​ണ​വാ​ടി​യി​ലെ മു​ട്ട​യും പാ​ലും ക​ട​ലാ​സി​ൽ! ജീ​വ​ന​ക്കാ​ർ കാ​ശു മു​ട​ക്കേ​ണ്ട സ്ഥി​തി,
Thursday, August 11, 2022 11:11 PM IST
ആ​ല​പ്പു​ഴ: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വീ​തം മു​ട്ട​യും പാ​ലും വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി തു​ട​ക്ക​ത്തി​ലേ പാ​ളു​ന്നു. മ​തി​യാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ ത​യാ​റെ​ടു​പ്പു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ മു​ട്ട​യും പാ​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കൃ​ത്യ​മാ​യി എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മു​ട്ട ചി​ല അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. കു​ടും​ബ​ശ്രീ വ​ഴി പാ​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ജി​ല്ല​യി​ലെ പ​കു​തി​യി​ൽ കൂ​ടു​ത​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​തു​മി​ല്ല.

ജീ​വ​ന​ക്കാ​ർ കാ​ശു മു​ട​ക്ക​ണം!

ചി​ല അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ജീ​വ​ന​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്നു പ​ണം മു​ട​ക്കി​യാ​ണ് ഇ​പ്പോ​ൾ മു​ട്ട​യും പാ​ലും വാ​ങ്ങി ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ദി​വ​സം മാ​ത്ര​മാ​ണ് മി​ക്ക​യി​ട​ത്തും മു​ട്ട​യും പാ​ലും കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​ത്.

അ​തും ജീ​വ​ന​ക്കാ​ർ സ്വ​ന്തം പ​ണം മു​ട​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണെ​ന്നു കേ​ര​ള സ​ർ​ക്കാ​രും കേ​ന്ദ്ര​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​യെ​ന്നു മ​റു​ഭാ​ഗ​ത്തും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്പോ​ഴാ​ണ് തു​ച്ഛ​മാ​യ തു​ക ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ൽ ചെ​ല​വു​ക​ൾ അ​ടി​ച്ചേ​ല്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

താ​ങ്ങാ​നാ​വാ​ത്ത ഭാ​രം

ജീ​വ​ന​ക്കാ​ർ ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തി​നു ശേ​ഷം ഇ​തു​വ​രെ മു​ട്ട​യും പാ​ലും വി​ത​ര​ണം ന​ട​ന്നി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക, അ​ഡ്വാ​ൻ​സ് തു​ക , ക​റ​ണ്ട് ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ്, പ​ച്ച​ക്ക​റി, പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല, ഡ​ലി​വ​റി ബോ​യി​യു​ടെ സ​ർ​വീ​സ് ചാ​ർ​ജ് എ​ന്നി​വ ഇ​പ്പോ​ൾ​ത്ത​ന്നെ ജീ​വ​ന​ക്കാ​ർ കൈ​യി​ൽ​നി​ന്നു അ​ഡ്വാ​ൻ​സാ​യി അ​ട​യ്ക്ക​ണം. വൗ​ച്ച​റും ബി​ല്ലു​മൊ​ക്കെ​യാ​യി കൊ​ടു​ത്താ​ലും മൂ​ന്നും നാ​ലും മാ​സം ക​ഴി​ഞ്ഞാ​ണ് തു​ക മ​ട​ക്കി കി​ട്ടു​ന്ന​ത്.

സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ട്ട​യും പാ​ലും വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ മേ​ൽ സ​ർ​ക്കാ​രും അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി​ക്കും ഐ​എ​ൻ​എ​ഇ​എ​ഫ് -ഐ​എ​ൻ​ടി യു​സി പ​രാ​തി അ​യ​ച്ചു.