റി​ല​യ​ൻ​സി​ന് കോ​ടി​ക​ളു​ടെ വ​ഴി​വി​ട്ട സ​ഹാ​യം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം
Thursday, August 11, 2022 11:11 PM IST
ആ​ല​പ്പു​ഴ: റി​ല​യ​ൻ​സി​ന് കേ​ബി​ൾ സ്ഥാ​പി​ച്ച ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ അ​ട​യ്ക്കേ​ണ്ട കോ​ടി ക​ണ​ക്കി​ന് രൂ​പ ഇ​ള​വ് ചെ​യ്യാ​നു​ള്ള കൗ​ൺ​സി​ൽ അ​ജ​ണ്ട​യി​ൽ വി​യോ​ജി​ച്ച് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ളി​ൽ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റി​സ്റ്റോ​റേ​ഷ​ൻ ചാ​ർ​ജ് ഇ​ന​ത്തി​ൽ ല​ഭി​ക്കേ​ണ്ട കോ​ടി​ക​ണ​ക്കി​ന് രൂ​പ ഒ​ഴി​വാ​ക്കി ന​ൽ​കു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​മ്മീ​ഷ​ൻ ല​ഭി​ച്ച​ത് കൊ​ണ്ടാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് റീ​ഗോ രാ​ജു ആ​രോ​പി​ച്ചു.

2016-22 കാ​ല​ഘ​ട്ട​ത്തി​ൽ റി​ല​യ​ൻ​സ് കേ​ബി​ളു​ക​ൾ ന​ഗ​ര​ത്തി​ൽ എ​ങ്ങും സ്ഥാ​പി​ച്ചി​ട്ടി​ല്ല എ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ അ​ദ്ഭു​താ​വ​ഹ​മാ​ണ്. ന​ഗ​ര​സ​ഭ​യ്ക്ക് പ​ണം അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ റി​ല​യ​ൻ​സ് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞ ചെ​യ​ർ​പേ​ഴ്സ​ൺ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഢിക​ളാ​ക്കി​യ​തി​ന് മാ​പ്പ് പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ക​മ്മീ​ഷ​ൻ പ​റ്റി ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ഭി​ക്കേ​ണ്ട കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ കൗ​ൺ​സി​ലി​ന് പു​റ​ത്തേ​ക്കും പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ റീ​ഗോ രാ​ജു പ​റ​ഞ്ഞു.

സ​ജേ​ഷ് ചാ​ക്കു​പ​റ​മ്പി​ൽ, പി.​എ​സ്. ഫൈ​സ​ൽ, ജി. ​കൊ​ച്ചു​ത്രേ​സ്യ, സു​മം സ്ക​ന്ദ​ൻ, ജി ​ശ്രീ​ലേ​ഖ , ബി​ജി ശ​ങ്ക​ർ, അ​മ്പി​ളി അ​ര​വി​ന്ദ്, ജെ​സി​മോ​ൾ ബെ​ന​ഡി​ക്റ്റ്, പി.​ജി. എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.