മാ​ർ​ത്തോ​മാ കു​രി​ശ്
Thursday, August 11, 2022 11:09 PM IST
പ​ള്ളി​പ്പു​റം: ക്രി​സ്തു ശി​ഷ്യ​നാ​യ മാ​ർ​ത്തോ​മാ ശ്ലീ​ഹ രൂ​പം കൊ​ടു​ത്ത 7 വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു​വ​ല്ലോ കോ​ക്ക​മം​ഗ​ലം. പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് കോ​ക്ക​മം​ഗ​ലം എ​ന്ന ഗ്രാ​മം ത​ണ്ണീ​ർ​മു​ക്കം മു​ത​ൽ അ​രൂ​ക്കു​റ്റി വ​രെ വ്യാ​പി​ച്ച് കി​ട​ന്നി​രു​ന്നു​വെ​ന്നും തോ​മാ​ശ്ലീ​ഹ കോ​ക്ക​മം​ഗ​ല​ത്ത് സ്ഥാ​പി​ച്ച വി​ശു​ദ്ധ കു​രി​ശ് വി​ശു​ദ്ധ​ൻ യാ​ത്ര​യാ​കു​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ത​വി​രോ​ധി​ക​ൾ വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു എ​ന്നു​മാ​ണ് പാ​ര​മ്പ​ര്യം.

കാ​യ​ലി​ലൂ​ടെ ഒ​ഴു​കി നീ​ങ്ങി​യ കു​രി​ശ് പ​ള്ളി​പ്പു​റ​ത്തി​നും വൈ​ക്ക​ത്തി​നും ഇ​ട​യ്ക്കു​ള്ള മാ​ട്ടേ​ൽ തു​രു​ത്തി​ൽ വ​ന്ന​ടി​യു​ക​യും കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം പു​ല്ല​രി​യു​വാ​ൻ ചെ​ന്ന സ്ത്രീ​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി അ​ത് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. അ​രി​വാ​ൾ കു​രി​ശി​ൽ സ്പ​ർ​ശി​ച്ച​പ്പോ​ൾ ര​ക്തം ഒ​ഴു​കി. ഭ​യ​ച​കി​ത​രാ​യ സ്ത്രീ​ക​ൾ പ​ള്ളി​പ്പു​റം ക​ര​യി​ലു​ള്ള​വ​രെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​വ​ർ ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​രാ​ധ​നാ വ​സ്തു​വാ​യ കു​രി​ശാ​ണ് അ​ത് എ​ന്ന് മ​ന​സി​ലാ​ക്കി.

അ​വ​ർ ഭ​ക്തി​പൂ​ർ​വം പ​ള്ളി​പ്പു​റ​ത്തേ​ക്ക് വി​ശു​ദ്ധ കു​രി​ശ് കൊ​ണ്ടു​വ​രി​ക​യും കാ​യ​ൽ​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഈ ​അ​ദ്ഭു​ത കു​രി​ശ് പ​ള്ളി​യു​ടെ പ്ര​ധാ​ന അ​ൾ​ത്താ​ര​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ചാ​പ്പ​ലി​ൽ പൊ​തു​വ​ണ​ക്ക​ത്തി​നാ​യി ഇ​പ്പോ​ൾ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.