മ​യ​ക്കു​മ​രു​ന്ന്: ഒ​ളി​വി​ലായിരുന്ന പ്ര​തി ക​സ്റ്റ​ഡി​യി​ൽ
Thursday, August 11, 2022 11:09 PM IST
ഹ​രി​പ്പാ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ത​ട്ടാ​ര​പ്പ​ള്ളി തെ​ക്ക​തി​ൽ ജി​നാ​ദ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചിന് സി​ഐ വി.​എ​സ്. ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​ഷാ​ദ്, സ​ജാ​ദ്, ഇ​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.