തൊ​ഴി​ലു​റ​പ്പു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Thursday, August 11, 2022 11:09 PM IST
ഹ​രി​പ്പാ​ട്: തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ എ​ഐ​ടി​യു​സി പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഡി. ​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, ആ​യു​ധ വാ​ട​ക പു​നഃ​സ്ഥാ​പി​ക്കു​ക, വേ​ത​നം 700 രൂ​പ​യാ​ക്കു​ക, തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 200 ആ​യി ഉ​യ​ർ​ത്തു​ക, ഇഎ​സ്ഐ ​ആ​നു​കൂ​ല്യ​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യു. ​സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഒ.എ. ഗ​ഫൂ​ർ, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ഗോ​പി ആ​ല​പ്പാ​ട്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​നീ​ഷ്. എ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഐ​കക​ണ്ഠ്യേന പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്‍റി​നും തൊ​ഴി​ലാ​ളി​ക​ൾ നി​വേ​ദ​നം ന​ൽ​കി.