വെ​ടി​പ്പു​ര​യ്ക്കു തീ ​പി​ടി​ച്ച സംഭവം! ദേ​വ​സ്വം മാ​നേ​ജ​ർ റി​മാ​ൻഡിൽ
Thursday, August 11, 2022 11:09 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി നാ​ല്പ​ത്തെ​ണ്ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ വെ​ടി​പ്പു​ര​യ്ക്കു തീ ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം മാ​നേ​ജ​രെ റി​മാൻഡ് ചെ​യ്തു.

എ​റ​ണാ​കു​ളം പ​ള്ളൂ​രു​ത്തി ഗോ​വി​ന്ദ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (66) പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻഡ് ചെ​യ്ത​ത്. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സ് എ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന പാ​ണാ​വ​ള്ളി വാ​ലു​മ്മേ​ൽ രാ​ജേ​ഷ് (42), പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​റ്റ​ത്തി​ൽ എം.​പി. തി​ല​ക​ൻ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ലു​മ്മേ​ൽ വി​ഷ്ണു (22), മ​ഠ​ത്തി​ൽ അ​രു​ൺ കു​മാ​ർ (60), ത​റ​മേ​ൽ ധ​ന​പാ​ല​ൻ (61) എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു.