സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാളെ
Thursday, August 11, 2022 11:09 PM IST
പൂ​ച്ചാ​ക്ക​ൽ: സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നാളെ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദെ​ലി​മ ജോ​ജോ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​എം.​ ആ​രീ​ഫ് എംപി മു​ഖ്യപ്ര​ഭാ​ഷ​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് ആ​ദ്യ വി​ല്പ​ന​യും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​ വി​ശ്വം​ഭ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​താ പ്ര​മോ​ദ്, ബ്ലോ​ക്ക് അം​ഗം എ​ൻ.​കെ. ജ​നാ​ർ​ദന​ൻ, പ്രീ​യാ ജ​യ​റാം, എം.കെ.​ ഉ​ത്ത​മ​ൻ, എ​ൻ. ന​വീ​ൻ, ജോ​ഷി ത​ണ്ടാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.