ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​ം
Thursday, August 11, 2022 11:04 PM IST
മാ​ന്നാ​ർ: കു​ട്ട​ംപേ​രൂ​ർ എ​സ്എ​ൻ​ഡി​പി വ​നി​താ സം​ഘ​ത്തി​ന്‍റെ​യും മാ​ന്നാ​ർ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ സെ​മി​നാ​റും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തു​ം. 14ന് ​രാ​വി​ലെ 10ന് ​കു​ട്ടംപേരൂ​ർ 68-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തംഗം പു​ഷ്പാ ശ​ശി​കു​മാ​ർ ഉദ്ഘാടനം ചെയ്യും. ഡോ. ​വി​നോ​ദ് കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ക്ലാ​സ് ന​യി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ-9207474472.