പ​രു​മ​ല പാ​ല​ത്തി​ലെ പാ​താ​ള​ക്കു​ഴി അ​ട​ച്ചു
Thursday, August 11, 2022 11:04 PM IST
മാ​ന്നാ​ർ: പ​രു​മ​ല പാ​ല​ത്തി​ലെ പാ​താ​ള​ക്കു​ഴി താ​ത്കാലി​ക​മാ​യി അ​ട​ച്ചു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ചേ​രു​ന്ന ഭാ​ഗമാണ് കഴിഞ്ഞ ദിവസം ഇ​ടി​ഞ്ഞുതാ​ണത്. പ​രു​മ​ല​യെ​യും മാ​ന്നാ​റി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ സ​മീ​പമുണ്ടാ​യ വ​ൻ ഗ​ർ​ത്തം ഇ​ന്ന​ലെ രാ​ത്രി​യി​ൽത്ത​ന്നെ ദ്രു​ത​ഗ​തി​യി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. മെ​റ്റ​ലും മെ​റ്റ​ൽ പൊ​ടി​യും ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഴി അ​ട​ച്ച​ത്.

പാ​ല​ത്തോ​ട് ചേ​ർ​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം വേ​ണ​മെ​ങ്കി​ൽ മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. പ​രു​മ​ല പ​ള്ളി, ആ​ശു​പ​ത്രി, കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നുപോ​കു​ന്ന റോ​ഡാ​ണ് അ​പ​ക​ട​നി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. പിഡ​ബ്ല്യുഡി ​ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.