ദേ​ശീ​യ പ​താ​ക ച​രി​ത്ര പ്ര​ദ​ർ​ശ​നം
Thursday, August 11, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ പ​താ​ക ച​രി​ത്ര പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​പ്ര ഗ​വ. സി​വൈ​എം​എ​ യു​പി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ക്സി​ലോ​ള​ജി​സ്റ്റ് കെ.​ ശി​വ​കു​മാ​ർ ജ​ഗ്ഗു​വി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ള്ള ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പ​താ​ക​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പ്ര​ഥ​മാ​ധ്യാ​പി​ക ന​സി​യ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പി​ക ആ​ര്യ, എ​സ്എം​സി ബി​നു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ സി​ന്ധു.​ എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.