ക​ള​രി​പ്പ​യ​റ്റി​നെ തൊ​ട്ട​റി​യാ​ൻ ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ
Thursday, August 11, 2022 11:04 PM IST
മാ​ന്നാ​ർ: ക​ള​രി​പ്പ​യ​റ്റി​നെ തൊ​ട്ട​റി​യാ​ൻ ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ മാ​ന്നാ​റി​ൽ എ​ത്തി. മാ​ന്നാ​ർ ബ്ര​ഹ്മോ​ദ​യം ക​ള​രി​യി​ലാ​ണ് ഫ്ര​ഞ്ച് പൗ​ര​ൻ​മാ​രാ​യ പ്ര​ഫ. മാ​ർ​ക്ക് ല​വു​റോ (55), ക്രി​സ്റ്റ​ഫ (56) എ​ന്നി​വ​ർ എ​ത്തി​യ​ത്.

ക​ള​രി​യെ​യും ക​ള​രി അ​ഭ്യാ​സ​ത്തെ​യും ക​ള​രി ചി​കി​ത്സ​യെ​യും അ​ടു​ത്ത് പ​രി​ച​യ​പ്പെടാ​ൻ വേ​ണ്ടി​യാ​ണു ഇ​വ​ർ ക​ട​ൽ ക​ട​ന്നെ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യയി​ലു​ടെ​യാ​ണ് ക​ള​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ക​ള​രി​യെ അ​ടു​ത്ത​റി​യാ​നാ​യി ഇ​വ​ർ ത​ങ്ങ​ളു​ടെ അ​വ​ധി​ക്കാ​ല​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ബ്ര​ഹ്മോ​ദ​യം ക​ള​രി​യി​ലെ ഗു​രു​ക്ക​ൾ കെ. ​ആ​ർ. ര​ദീ​പ് വി​ദ്യ​ക​ൾ ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. മ​ദ്ധ്യ കേ​ര​ള​ത്തി​ലെ ക​ള​രി​പ്പ​യ​റ്റ് സ​മ്പ്ര​ദാ​യ​മാ​യ ചെ​ങ്ങ​ന്നൂ​ർ അ​ൻ​പ​ത്തി​ര​ടി ക​ള​രി സ​മ്പ്ര​ദാ​യം ആ​ണ് ആ ​ക​ള​രി​യി​ൽ പ്ര​ധാ​ന​മാ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

ക​ള​രി​പ്പ​യ​റ്റ് വി​ദ്യ​ക്കൊ​പ്പം ചി​കി​ൽ​സ രീ​തി​യും മ​രു​ന്നു പ്ര​യോ​ഗ​ങ്ങ​ളും കൂ​ടാ​തെ ഫോ​ക് ലോ​ർ ക​ല​ക​ളാ​യ പ​ട​വെ​ട്ടും പാ​ട്ടും കോ​ൽക​ളി എ​ന്നി​വ​യും ഫ്ര​ഞ്ച് പൗ​ര​ന്മാ​രെ പ​രി​ച​യ​പ്പെടു​ത്തി.