ഓട്ടോ ഇടിച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, August 10, 2022 10:51 PM IST
മു​ഹ​മ്മ: ഓ​ട്ടോ റി​ക്ഷ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് വ​ള​വു​ങ്ക​ൽ ആ​ന്‍റ​ണി (അ​ന്ത​ച്ച​ൻ - 77) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 ന് ​സൈ​ക്കി​ളി​ൽ പ​ള്ളി​യി​ലേ​യ്ക്ക് പോ​കു​മ്പോ​ൾ ആ​ര്യാ​ട് ആ​സ്പി​ൻ വാ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച മ​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ആ​ര്യാ​ട് ചെ​റു പു​ഷ്‌​പം ദേ​വാ​ല​യത്തി​ൽ.

വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​ര​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. കാ​ര്‍​ഷി​ക വി​ക​സ​ന-​ക​ര്‍​ഷ​ക ക്ഷേ​മ മ​ന്ത്രി പി. ​പ്ര​സാ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​ഉ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍, ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​താ കാ​ര്‍​ത്തി​കേ​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ര്‍, ആ​രോ​ഗ്യ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബൈ​ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം പു​ഷ്പ​വ​ല്ലി, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി. ​ആ​ന​ന്ദ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ര​ശ്മി, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് പി. ​അ​ക്ബ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് ജെ. ​ഷീ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.