ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Wednesday, August 10, 2022 10:51 PM IST
ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ര​ണ്ടു യു​വാ​ക്ക​ള്‍ എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ല്‍ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ നി​ബി​ൻ പീ​റ്റ​ർ (23), ഉ​ദ​യം​പേ​രൂ​ർ ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ അ​ന​ന്തു (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2.1 കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ആ​ല​പ്പു​ഴ​യി​ൽ വ​ഞ്ചി വീ​ടു​ക​ളി​ൽ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് ഇ​വ​ര്‍ സ​മ്മ​തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ബാ​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​മാ​യാ​ജി, പി.​ഷി​ബു, ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബി​യാ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ റോ​യ് ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.